LIVE: വിദ്യാർത്ഥി വേട്ടക്ക് പോലീസിനെ കയറൂരി വിട്ട് UDF സ?
#ddnewsmalayalam #vsivankutty #pressmeet #CPM #congress #SFI #youthcongressLIVE: വി.ശിവൻകുട്ടി മാധ്യമങ്ങളെ കാണുന്നു | V Sivankutty
*വിദ്യാർത്ഥി വേട്ടയ്ക്ക് പോലീസിനെ കയറൂരിവിട്ട് യു.ഡി.എഫ് സർക്കാർ; ക്രമസമാധാനം തകർക്കാൻ കോൺഗ്രസ് – ബി.ജെ.പി ഒത്തുകളി: മുൻ മന്ത്രി വി ശിവൻകുട്ടി*
സംസ്ഥാനത്ത് ക്രമസമാധാന നില പൂർണ്ണമായും തകർക്കുന്ന തരത്തിലുള്ള സമീപനമാണ് യു.ഡി.എഫും പോലീസും സ്വീകരിക്കുന്നത്.
തലസ്ഥാന നഗരിയെ യുദ്ധക്കളമാക്കി മാറ്റി, എസ്.എഫ്.ഐ നേതാക്കളെയും പ്രവർത്തകരെയും കേട്ടുകേൾവി പോലുമില്ലാത്ത വിധം പോലീസ് അതിക്രൂരമായി വേട്ടയാടുകയാണെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ നേടിയ ചരിത്രവിജയത്തിന്റെ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ കെ.എസ്.യു ക്രിമിനലുകൾ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. എന്നാൽ, അക്രമം നടത്തിയവരെ സംരക്ഷിക്കുകയും മർദ്ദനമേറ്റ എസ്.എഫ്.ഐ സഖാക്കളെ മാത്രം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അർദ്ധരാത്രിയിൽ വീടുകളിൽ കയറി അറസ്റ്റ് ചെയ്യുകയുമാണ് പോലീസ് ചെയ്തത്. 11 വിദ്യാർത്ഥി നേതാക്കളെ 80 ദിവസത്തോളമാണ് ജയിലിലടച്ചത്.
സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ടുവന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചാണ് ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ വഴിയിൽ തടഞ്ഞ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. മാർച്ചിൽ പങ്കെടുത്ത പെൺകുട്ടികളെ പുരുഷ പോലീസുകാർ പരസ്യമായി റോഡിലിട്ട് മർദ്ദിച്ചു. കന്റോൺമെന്റ് സി.ഐ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി (23) യുടെ കണ്ണ് അടിച്ച് പൊട്ടിച്ചു. ലാത്തിച്ചാർജ്ജ് നടത്തിയ പോലീസ് തന്നെ വധശ്രമം വകുപ്പ് വിദ്യാർത്ഥികൾക്ക് നേരെ ചുമത്തി കേസെടുത്തിരിക്കുന്നു. എസ്.എഫ്.ഐ പതാകയേന്തി പരിപാടിക്ക് വന്ന എസ്.എം.വി സ്കൂളിലെ വിദ്യാർത്ഥികളെപ്പോലും എസ്.ഐ ഗോകുൽ ഗോപൻ തല്ലിച്ചതച്ചു.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എസ്.എഫ്.ഐ നേതാക്കൾക്കെതിരെ മാത്രം ഏകപക്ഷീയമായി 23 കള്ളക്കേസുകളാണ് എടുത്തത്. അതിൽ ഭൂരിഭാഗവും വധശ്രമവും ജാമ്യമില്ലാ വകുപ്പുകളുമാണ്. കണ്ടാലറിയാവുന്ന 85 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് അവരുടെ വീടുകളിൽ നിത്യേന പോലീസിനെ വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
ഏജീസ് ഓഫീസിന് മുന്നിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസുകാർ എന്തിനാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലേക്ക് വന്നത്? കോളേജിലും ഹോസ്റ്റലിലും കടന്നുകയറി അക്രമം അഴിച്ചുവിട്ട യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞ് കലാപമുണ്ടാക്കാൻ ശ്രമിച്ചു. ഹോസ്റ്റലിലുണ്ടായിരുന്ന പി.ജി വിദ്യാർത്ഥിയുടെ വാഹനം കത്തിച്ചു. മന്ത്രി ജിനേഷ് കുമാറിന്റെ പൂർണ്ണ ഒത്താശയോടെയും നിർദ്ദേശപ്രകാരവുമാണ് ഹോസ്റ്റൽ തകർക്കാൻ പോലീസും കോൺഗ്രസും ഒത്തുചേർന്ന് പ്രവർത്തിച്ചത്.
ഹോസ്റ്റലിനകത്ത് കയറി പോലീസ് നടത്തിയ തേർവാഴ്ചയിൽ 25-ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു; ഇതിൽ ഗുരുതരമായി പരിക്കേറ്റ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ച് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രക്തം വാർന്നു കിടന്ന കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും പോലീസ് സമ്മതിച്ചില്ല. പരിക്കേറ്റവർക്കെതിരെ തന്നെ പോലീസിനെ ആക്രമിച്ചു എന്ന് കാണിച്ച് മ്യൂസിയം സ്റ്റേഷനിൽ കടുത്ത വകുപ്പുകൾ ചുമത്തി വ്യാജ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അക്രമികൾക്ക് സംരക്ഷണവും ഇരകൾക്ക് കൊടുംപീഡനവുമാണ് ഈ ഭരണത്തിൽ ലഭിക്കുന്നത്.
കോൺഗ്രസും ബി.ജെ.പിയും ചേർന്ന് നടത്തുന്ന ഈ ഗൂഢാലോചനയെയും സർക്കാരിന്റെ പോലീസ് രാജിനെയും സി.പി.ഐ(എം) ശക്തമായി അപലപിക്കുന്നു. ജനാധിപത്യപരമായ അവകാശങ്ങൾക്കായി പോരാടുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ട; ഈ ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരും.
*കരിങ്കൊടി പ്രതിഷേധം*
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. മന്ത്രിമാരുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല. ഞാൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഒരു ഡസനിലധികം തവണയാണ് കെ.എസ്.യുവും എം.എസ്.എഫും യൂത്ത് കോൺഗ്രസും യൂത്ത് ലീഗുമൊക്കെ എനിക്കെതിരെ കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തത്. അന്നൊന്നും ഞങ്ങൾ ആ പ്രതിഷേധങ്ങളെ അടിച്ചമർത്താനോ, പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനോ പോയിട്ടില്ല. ജനാധിപത്യപരമായ സമരരീതിയായി മാത്രമാണ് ഞങ്ങൾ അതിനെ കണ്ടതും നേരിട്ടതും.
എന്നാൽ, ഇന്ന് യു.ഡി.എഫ് സർക്കാർ ചെറിയൊരു കരിങ്കൊടി പ്രതിഷേധം കാണുമ്പോൾ തന്നെ വലിയൊരു മഹാപാതകം നടന്നതുപോലെയാണ് പെരുമാറുന്നത്. ഭരണം കയ്യിലുണ്ട് എന്ന് കരുതി ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ കഴിയില്ല.
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി തൃശൂരിൽ നീന്തൽ മത്സരങ്ങൾ നടന്ന വേദിയിൽ പന്തൽ തകർന്നു വീണ് പത്തിലധികം കുട്ടികൾക്ക് പരിക്കേറ്റ സംഭവം അതീവ ഗൗരവതരവും ഞെട്ടിപ്പിക്കുന്നതുമാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും സമ്പൂർണ്ണ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ഈ ദുരന്തത്തിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
*മലപ്പുറത്തെ പ്ലസ് വൺ അഡീഷണൽ ബാച്ച് അനുവദിച്ചതിൽ വൻ അഴിമതി; പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം*
#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: https://www.facebook.com/DDMalayalamNews Receive SMS online on sms24.me
TubeReader video aggregator is a website that collects and organizes online videos from the YouTube source. Video aggregation is done for different purposes, and TubeReader take different approaches to achieve their purpose.
Our try to collect videos of high quality or interest for visitors to view; the collection may be made by editors or may be based on community votes.
Another method is to base the collection on those videos most viewed, either at the aggregator site or at various popular video hosting sites.
TubeReader site exists to allow users to collect their own sets of videos, for personal use as well as for browsing and viewing by others; TubeReader can develop online communities around video sharing.
Our site allow users to create a personalized video playlist, for personal use as well as for browsing and viewing by others.
@YouTubeReaderBot allows you to subscribe to Youtube channels.
By using @YouTubeReaderBot Bot you agree with YouTube Terms of Service.
Use the @YouTubeReaderBot telegram bot to be the first to be notified when new videos are released on your favorite channels.
Look for new videos or channels and share them with your friends.
You can start using our bot from this video, subscribe now to LIVE: വിദ്യാർത്ഥി വേട്ടക്ക് പോലീസിനെ കയറൂരി വിട്ട് UDF സ?
What is YouTube?
YouTube is a free video sharing website that makes it easy to watch online videos. You can even create and upload your own videos to share with others. Originally created in 2005, YouTube is now one of the most popular sites on the Web, with visitors watching around 6 billion hours of video every month.