പാക് അധീന കശ്മീരിൽ ജനകീയ പ്രക്ഷോഭം കനക്കുന്നു; പാകി?
#ddnewsmalayalam #PoK #PakistanOccupiedKashmir #Pakistan #Kashmir #POKProtests #Azadi #WorldNewsജനകീയ പ്രക്ഷോഭം ഒരുമാസം പിന്നിട്ടതോടെ പാക് അധീന കാശ്മീരില്‍ രാഷ്ട്രീയ സാഹചര്യം വീണ്ടും സ്ഫോടനാത്മകമാകുന്നു. തങ്ങള്‍ മുന്നോട്ടുവച്ച 38 ഇന ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ശക്തമായ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്ന് ജമ്മു കാശ്മീര്‍ ജോയിന്‍റ് അവാമി ആക്ഷന്‍ കമ്മിറ്റി പാകിസ്ഥാന്‍ ഭരണകൂടത്തിന് അന്ത്യശാസനം നലകി. ജൂലൈ 27ന് നടക്കാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പാണ് നിലവിലെ പ്രധാന തര്‍ക്കവിഷയം. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കാനിരിക്കെ, മുസഫറാബാദിലേക്ക് വന്‍പ്രതിഷേധ മാര്‍ച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം. പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയ കാശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പാക് അധീന കശ്മീര്‍ നിയമസഭയില്‍ മാറ്റിവച്ചിരിക്കുന്ന 12 സംവരണ സീറ്റുകള്‍ റദ്ദാക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ഈ സീറ്റുകള്‍ വഴി മേഖലയിലെ രാഷ്ട്രീയത്തില്‍ പാക്ഭരണകൂടം അനാവശ്യമായി ഇടപെടുന്നുവെന്ന് അവാമി ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. പാകിസ്ഥാനിലെ നാലര ലക്ഷത്തോളം വോട്ടര്‍മാരെയാണ് ഈ 12 സീറ്റുകള്‍ പ്രതിനിധികരിക്കുന്നത്. എന്നാല്‍ പാക് അധീന കശ്മീരില്‍ നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി 33 സീറ്റുകളിലായി 33 ലക്ഷത്തോളം വോട്ടര്‍മാരുണ്ട്. ഇത് വോട്ടര്‍മാരുടെ പ്രാതിനിധ്യത്തില്‍ വലിയ അസമത്വമുണ്ടാക്കി തങ്ങളുടെ സ്വത്വത്തെ ഇല്ലാതാക്കാന്‍ പാക്ഭരണകൂടം ശ്രമിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പ്രധാന ആക്ഷേപം.. അതേസമയം, 12 സീറ്റുകള്‍ ഭരണഘടനാ പരിരക്ഷയുള്ളതാണെന്നും എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇവ റദ്ദാക്കാനാകില്ലെന്നും ജൂണ്‍ 7ന് പാക്ക് അധീന കശ്മീരിലെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. അഭയാര്‍ത്ഥി സീറ്റ് തര്‍ക്കത്തിന് പുറമെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമാണ്.
എന്നാല്‍ തിരഞ്ഞെടുപ്പ് സുതാര്യമായ രീതിയിൽ നടത്താൻ ആവശ്യമായ അന്തരീക്ഷം മേഖലയില്‍ ഇല്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരും വിലയിരുത്തുന്നത്. പാക് അധീന കാശ്മീരിലെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ജനകീയ സമിതികൾ ആഹ്വാനം ചെയ്തത് പാക് സൈന്യത്തെ പ്രകോപിപ്പിച്ചു. സൈനിക ബലത്തിൽ വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് പാക് ഭരണകൂടത്തിന്‍റെ കടുത്ത നീക്കം. വരും ആഴ്ചകളിൽ റാവലകോട്ടിൽ വലിയ രീതിയിലുള്ള ജനകീയ മാർച്ചുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാർച്ചുകൾ തടയാൻ സൈന്യത്തിന് പ്രത്യേക അധികാരം നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത നിയന്ത്രണങ്ങൾ കാരണം അതിർത്തിയിലെ വ്യവസായ മേഖലകളും കച്ചവട സ്ഥാപനങ്ങളും പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പകരം തോക്കിൻമുനയിൽ അവരെ അടിച്ചമർത്താനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നതെന്ന് പ്രാദേശിക നേതാക്കൾ കുറ്റപ്പെടുത്തുന്നു. സൈന്യത്തിന്‍റെ വൻതോതിലുള്ള സാന്നിധ്യം അതിർത്തി ഗ്രാമങ്ങളിൽ ഭീതിയാണ് പടർത്തിയിരിക്കുന്നത്. പ്രമുഖ നഗരങ്ങളിലെ പ്രധാന കവലകളിലെല്ലാം കവചിത വാഹനങ്ങളും പ്രത്യേക സുരക്ഷാ പോസ്റ്റുകളും സ്ഥാപിച്ചുകഴിഞ്ഞു. ക്രമസമാധാനം നിലനിർത്താനെന്ന പേരിൽ വൻതോതിൽ പാക് സൈന്യത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് റാവലകോട്ട് മേഖലയിലാണ് നിലവിൽ ജനങ്ങളും ഭരണകൂടവും തമ്മിൽ മുഖാമുഖം നിൽക്കുന്ന അവസ്ഥയുള്ളത്.
മേഖലയിലെ ജലവൈദ്യുത പദ്ധതികളുടെ കരാറുകള്‍ പുനഃപരിശോധിക്കുക, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം കണക്കിലെടുത്ത് അവശ്യസാധനങ്ങളുടെ സബ്സിഡി ഉയര്‍ത്തുക, സ്വന്തം മണ്ണില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് അവസാനിപ്പിച്ച് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുക എന്നിവയാണ് പ്രദേശത്തെ ജനങ്ങള്‍ മുന്നോട്ട് വച്ചിട്ടുള്ളത്. അതേസമയം അടിച്ചമര്‍ത്തല്‍ മാര്‍ഗവുമായാണ് പാക് സര്‍ക്കാര്‍ പ്രക്ഷോഭത്തെ നേരിടുന്നത്. ജമ്മു കശ്മീര്‍ ജോയിന്‍റ് അവാമി ആക്ഷന്‍ കമ്മിറ്റിയെ നിരോധിച്ചാണ് പാക് ഭരണകൂടത്തിന്‍റെ ആദ്യത്തെ നീക്കം. പിന്നാലെ പാരാമിലിട്ടറി സേനയെ വിന്യസിച്ചു. ഇന്‍റര്‍നെറ്റും ആശയവിനിമയ സൌകര്യങ്ങളും റദ്ദാക്കി. സമരനേതാക്കാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അഴിക്കുള്ളിലാക്കി. ഒരുമാസത്തിനുള്ളില്‍ 1500ലേറെ പേരെ അറസ്റ്റ് ചെയ്തു. നിരായുധരായി പിന്തിരിഞ്ഞോടുന്ന പ്രതിഷേധക്കാരെ പാരാമിലിട്ടറി സേന വെടിവച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ ലോകത്തെതന്നെ ഞെട്ടിച്ചു. ഒരുമാസത്തിനുള്ളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ കൊല്ലപ്പെട്ടു.
ഈ പ്രദേശത്തെ ആസാദ് കശ്മീര്‍ എന്നാണ് പാകിസ്ഥാനികള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യാക്കാരാകട്ടെ, പാക് അധീന കശ്മീര്‍ എന്നാണ് വിളിച്ചുപോരുന്നത്. ഇപ്പോള്‍ പ്രദേശത്തെ ജനങ്ങളും പാക് അധീന കശ്മീര്‍ എന്നാണ് വിളിക്കുന്നതെന്ന് അവരുടെ മുദ്രാവാക്യങ്ങളില്‍നിന്നുതന്നെ വ്യക്തം. “പാക് അധീന കശ്മീര്‍ പാകിസ്ഥാന്‍റെ ഭാഗമല്ല”, എന്നും “ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം” എന്നാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്ന മുദ്രവാക്യം. സാമ്പത്തിക ആവശ്യങ്ങൾക്കായി തുടങ്ങിയ സമരം ഇപ്പോള്‍ പാകിസ്താന്‍റെ പരമാധികാരത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നു. കശ്മീരിന്മേൽ അവകാശവാദം ഉന്നയിക്കാൻ ഏഴ് പതിറ്റാണ്ടുകളായി പാകിസ്താൻ ഉപയോഗിച്ചുപോന്ന ഇസ്ലാമിക ഐക്യത്തിന്‍റെ ഭാഷയും അപ്രസക്തമാവുകയാണ്. പകരം കശ്മീരി സ്വത്വം, വിശപ്പ്, മാനുഷിക അന്തസ്സ് എന്നിവയുടെ ഭാഷയാണ് ഇപ്പോൾ തെരുവ് കീഴടക്കുന്നത്..
#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: https://www.facebook.com/DDMalayalamNews Receive SMS online on sms24.me
TubeReader video aggregator is a website that collects and organizes online videos from the YouTube source. Video aggregation is done for different purposes, and TubeReader take different approaches to achieve their purpose.
Our try to collect videos of high quality or interest for visitors to view; the collection may be made by editors or may be based on community votes.
Another method is to base the collection on those videos most viewed, either at the aggregator site or at various popular video hosting sites.
TubeReader site exists to allow users to collect their own sets of videos, for personal use as well as for browsing and viewing by others; TubeReader can develop online communities around video sharing.
Our site allow users to create a personalized video playlist, for personal use as well as for browsing and viewing by others.
@YouTubeReaderBot allows you to subscribe to Youtube channels.
By using @YouTubeReaderBot Bot you agree with YouTube Terms of Service.
Use the @YouTubeReaderBot telegram bot to be the first to be notified when new videos are released on your favorite channels.
Look for new videos or channels and share them with your friends.
You can start using our bot from this video, subscribe now to പാക് അധീന കശ്മീരിൽ ജനകീയ പ്രക്ഷോഭം കനക്കുന്നു; പാകി?
What is YouTube?
YouTube is a free video sharing website that makes it easy to watch online videos. You can even create and upload your own videos to share with others. Originally created in 2005, YouTube is now one of the most popular sites on the Web, with visitors watching around 6 billion hours of video every month.